-
കർത്താവ് ഭൂമിയിലേക്ക് വചനം അയക്കുന്നു
അവിടുന്ന് ഭൂമിയിലേക്ക് കൽപ്പന അയക്കുന്നു. അവിടുത്തെ വചനം പാഞ്ഞ് വരുന്നു. സങ്കീ 147:15
-
ഹൃദയം എവിടെ
2 തെസ്സ 3:5 ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തു നൽകുന്ന സ്ഥൈര്യത്തിലേക്കും കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ
-
വചനത്തിനു മഹത്വം ലഭിക്കാൻ
“അവസാനമായി സഹോദരരേ, കർത്താവി൯റെ വചനത്തിനു നിങ്ങളുടെയിടയിൽ ലഭിച്ചതുപോലെ മല്ലെല്ലായിടത്തും ഽപചാര വും മഹത്വവും ലഭിക്കുന്നതിനും ദുഷ്ടൻമാരും അധർമികളുമായ മനുഷ്യരിൽനിന്നു ഞങ്ങൾ രക്ഷപെടുന്നതിനുമായി ഞങ്ങൾക്കുവേത്ഭി ഽപാർഥിക്കുവിൻ.” – 2 തെസലോനിക്കാ 3 : 1 2 THESSALONIANS 3:1 Finally, brothers, pray for us, so that the word of the Lord may speed forward and be glorified, as it did among you,
-
വാക്കുകൾ ശ്രദ്ധിക്കുക
“നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുളളതു ദുഷ്ടനിൽനിന്നു വരുന്നു.” – മത്തായി 5 : 37 Matthew 5:37 Let your Yes mean Yes and No mean No. Anything more is from the evil one
-
God takes care of us
Isaiah 45:20 I will go before you and level the mountains. Bronze doors I will shatter and iron bars I will snap
-
Jesus loves me personally
Galatians 2:20 I have been crucified with Christ. It is no longer I who live, but Christ who lives in me. And the life I now live in the flesh I live by faith in the Son of God. who loved me and gave himself for me.
-
God’s Love
God shows His love for us in that while we were still sinners, Christ died for us. Romans 5:8
-
ജ്ഞാനം
ജ്ഞാനം 10:21 “ജ്ഞാനം മൂകരുടെ വായ് തുറക്കുകയും ശിശുക്കളുടെ നാവിനു സ്ഫുടമായി സംസാരിക്കാൻ കഴിവു നൽകുകയും ചെയ്തു.” – ജ്ഞാനം 10 : 21
-
സമൃദ്ധിയുടെ രഹസ്യം
2 കോറി 9:6 സത്യമിതാണ് . അല്പം വിതക്കുന്നവൻ അല്പം മാത്രം കൊയ്യും. ധാരാളം വിതക്കുന്നവൻ ധാരാളം കൊയ്യും.
-
ദൈവഹിതം
1 തെസ്സ 5:16-18 എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർഥിക്കുവിൻ . എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.
-
വിശുദ്ധി
1 തെസ്സ 4:7 അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണു ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
-
സഹനശക്തി
ഹെബ്രായർ 10:36 ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി അവിടുത്തെ വാഗ്ദാനം പ്രഭിക്കാൻ നിങ്ങൾക്ക് സഹനശക്തി ആവശ്യമായിരിക്കുന്നു.
-
ശുശ്രൂഷകരുടെ പ്രാർത്ഥന
അപ്പോ 4:30 അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നതിനായ് അവിടുത്തെ കൈകൾ നീട്ടണമേ. അവിടുത്തെ വചനം പൂർണധൈര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കേണമെ .
-
നാം കാര്യസ്ഥർ
1 പത്രോ 4:10 ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ , ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയിൽ മറ്റെല്ലാവർക്കും വേണ്ടി ഉപയോഗിക്കട്ടെ.
-
ദൈവഭക്തിയിൽ പരിശീലനം
1 തീമോ 4:7 ലൗകീകവും അർത്ഥശൂന്യവുമായ കെട്ടുകഥകൾ നീ തീർത്തും അവഗണിക്കുക. ദൈവഭക്തിയിൽ പരിശീലനം നേടുക.
-
വിജയം നൽകുന്ന കർത്താവ്
സെഫാനിയാ 3:17 നിന്റെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിന്റെ മധ്യേ ഉണ്ട്.
-
കാറ്റും മേഘങ്ങളും
സഭാപ്രസംഗകൻ 11:4 കാറ്റ് നോക്കിയിരിക്കുന്നവൻ വിതക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവൻ കൊയ്യുകയോ ഇല്ല
-
ആത്മാവിനെ അച്ചാരമായി നൽകിയിരിക്കുന്നു
2 കോറി 1:22 അവിടുന്ന് നമ്മിൽ തന്റെ മുദ്ര പതിക്കുകയും അച്ചാരമായി തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു .
-
എല്ലാം നന്മക്കായ്
റോമാ 8:28 ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്നു സകലവും നന്മക്കായ് പരണമിപ്പിക്കുന്നു എന്ന് നമുക്കറിയാമല്ലോ
-
ശിക്ഷാവിധിയില്ല
റോമ 8:1 ആകയാൽ ഇപ്പോൾ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നർക്ക് ശിക്ഷാവിധിയില്ല
-
നിന്റെ കാര്യത്തിൽ ശ്രദ്ധാലുവായ ദൈവം
1 പത്രോസ് 5:6 ദൈവത്തിറെൻ ശക്തമായകരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ . അവിടുന്നു തക്ക സമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും . നിങ്ങളുടെ ഉൽഘണ്ടകളെല്ലാം അവിടുത്തെ എല്പ്പിക്കുക . അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്.
-
ഭാരം താങ്ങുന്ന കർത്താവ്
സങ്കീ 55:22 നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക അവിടുന്നു നിന്നെ താങ്ങിക്കൊള്ളും. നീതിമാൻ കുലുങ്ങാൻ അവിടുന്ന് സമ്മതിക്കുകയില്ല
-
എന്നെക്കും നില നിൽക്കുന്നത്
ഏശയ്യാ 40:8 പുല്ലു കരിയുന്നു പുഷ്പം വാടുന്നു. നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്ക്കും.
-
ദൈവത്തിന്റെ സംരക്ഷണം
സങ്കീ 34:7 കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
-
സ്നേഹിക്കേണ്ടതെങ്ങിനെ?
1 യോഹ 3:18 കുഞ്ഞുമക്കളെ വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത് പ്രവർത്തിയിലും സത്യത്തിലുമാണു.
-
വിശ്വാസത്തിൽ അഭിവൃദ്ധി
യൂദാ 1:20 എന്നാൽ പ്രിയപ്പെട്ടവരെ നിങ്ങൾ പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചുകൊണ്ട് നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുവിൻ.
-
കവിഞ്ഞൊഴുകുന്ന കൃപ
1 തീമോ 1:14 കർത്തവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുമോപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.