Monthly Archives: February, 2015
നിരന്തരം പ്രാർത്ഥിക്കുക
എഫേ 6:18 നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർത്ഥന നിരതരായിരിക്കുവിൻ. അവിശ്രാന്തം ഉണർന്നിരുന്ന് ഏല്ലാ വിശുദ്ധർക്കും വേണ്ടി പ്രാർത്ഥിക്കുവിൻ .
സമൃദ്ധിയുടെ രഹസ്യം
2 കോറി 9:6 സത്യമിതാണ് . അല്പം വിതക്കുന്നവൻ അല്പം മാത്രം കൊയ്യും. ധാരാളം വിതക്കുന്നവൻ ധാരാളം കൊയ്യും.
അസ്വസ്ഥ്നാകരുതേ
യോഹ 14:1 നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ എന്നിലും വിശ്വസിക്കുവിൻ.
നന്മ ചെയ്യുക
ഗലാത്തിയാ 6:9 നന്മ ചെയ്യുന്നതിൽ നമുക്ക് മടുപ്പ് തോനനാതിരിക്കട്ടെ. എന്തെന്നാൽ നമുക്ക് മടുപ്പ് തോന്നാതിരുന്നാൽ യഥാകാലം വിളവെടുക്കാം
ജീവിതം ക്രിസ്തു
ഫിലിപ്പി 1:21 എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് .
രക്ഷ
റോമാ 10:9 ആകയാൽ യേശു കർത്താവാണെന്ന് അധരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയതാൽ നീ രക്ഷ പ്രാപിക്കും
വചനം
റോമാ 9:6 ദൈവത്തിന്റെ വചനം ഒരിക്കലും പരാചയപ്പെട്ടിട്ടില്ല
രക്ഷ പുത്രൻ വഴി
യോഹ 3:17 ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷക്കു വിധിക്കാനല്ല , പ്രത്യുത അവൻ വഴി ലോകം രക്ഷ പ്രാപിക്കനാണ് .
നിലനിൽക്കാത്തത്
മർക്കോസ് 3:24 -25 അന്തശ്ഛിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല . അന്തശ്ഛിദ്രമുള്ള ഭവനവും നിലനിൽക്കുകയില്ല.
സമൃദ്ധമായ ജീവൻ
യോഹ 10:10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് .
ദൈവഹിതം
1 തെസ്സ 5:16-18 എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർഥിക്കുവിൻ . എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.
വിശുദ്ധി
1 തെസ്സ 4:7 അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണു ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
പ്രാർത്ഥിക്കുക
മർക്കോ 14:38 പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുവിൻ . ആത്മാവ് സന്നദ്ധമെകിലും ശരീരം ബലഹീനമാണു.
ആത്മാവിന്റെ വില
മത്താ 16:26 ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?
ചെറിയ അജഗണമെ
ലൂക്കാ 12:32 ചെറിയ അജഗണമെ ഭയപ്പെടേണ്ട . നിങ്ങൾക്ക് രാജ്യം നൽകാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു.
തലമുടിയിഴപോലും
ലൂക്കാ 12:7 നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. നിങ്ങൾ അനേകം കുരുവികളേക്കാൾ വിലയുള്ളവരാണു
സഹനശക്തി
ഹെബ്രായർ 10:36 ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി അവിടുത്തെ വാഗ്ദാനം പ്രഭിക്കാൻ നിങ്ങൾക്ക് സഹനശക്തി ആവശ്യമായിരിക്കുന്നു.
ശുശ്രൂഷകരുടെ പ്രാർത്ഥന
അപ്പോ 4:30 അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നതിനായ് അവിടുത്തെ കൈകൾ നീട്ടണമേ. അവിടുത്തെ വചനം പൂർണധൈര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കേണമെ .
ജ്ഞാനമില്ലെങ്കിൽ ..
ജ്ഞാനം 9:6 മനുഷ്യരുടെ മദ്ധ്യേ ഒരുവന പരിപൂർണനെങ്കിലും അങ്ങിൽ നിന്നു വരുന്ന ജ്ഞാനമില്ലെങ്കിൽ അവൻ ഒന്നുമല്ല
ജ്ഞാനം നൽകുന്നതാര് ?
ജോബ് 32:8 എന്നാൽ മനുഷ്യനിലെ ചൈതന്യം , സർവ്വശക്തന്റെ ശ്വാസം , ആണ് അവന് ജ്ഞാനം നൽകുന്നത് .
വചനം എന്നേക്കും നിലനിൽക്കുന്നു
മത്തായി 24:35 ആകാശവും ഭൂമിയും കടന്നു പോകും . എന്നാൽ എന്റെ വചനങ്ങൾ കടന്നുപോവുകയില്ല.
അജ്ഞതയെ നിശബ്ദമാക്കുവിൻ
1 പത്രോ 2:15 നന്മ പ്രവർത്തിച്ചുകൊണ്ട് നിങ്ങൾ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണു ദൈവഹിതം.
പ്രത്യാശ ഏറ്റുപറയുക
ഹെബ്രാ 10:23 നമ്മോട് വാഗ്ദാനം ചെയ്തിരിക്കുന്നവാൻ വിശ്വസ്തനാകയാൽ നമ്മുടെ പ്രത്യാശ ഏറ്റു പറയുന്നതിൽ നാം സ്ഥിരതയുള്ളവരായിരിക്കണം
നാം കാര്യസ്ഥർ
1 പത്രോ 4:10 ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ , ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയിൽ മറ്റെല്ലാവർക്കും വേണ്ടി ഉപയോഗിക്കട്ടെ.
Recent Comments